ക്രൈസ്റ്റ്‌കോളേജില്‍ റാഗിംഗ് വിരുദ്ധ ബോധവല്‍ക്കരണം നടത്തി.

197

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് ഓട്ടോണമസ് കോളേജ്‌വിദ്യര്‍ത്ഥികള്‍ക്ക് റാഗിംഗ് വിരുദ്ധ ബോധവല്‍ക്കരണം നടത്തി. ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ജിജോയ് പി.ആര്‍. ക്ലാസ്സെടുത്തു. പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, ഡോ.ബി.പി.അരവിന്ദ, പ്രൊഫ.മേരി പത്രോസ് എന്നിവര്‍ സംസാരിച്ചു. സുപ്രീം കോടതി ഉത്തരവും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ നിര്‍ദ്ദേശവും അനുസരിച്ച് കോളേജില്‍ റാഗിംഗ് വിരുദ്ധ സെല്‍ അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭംമുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ആദ്യവര്‍ഷവിദ്യാര്‍ത്ഥികള്‍ക്ക് സുഗമമായി അദ്ധ്യയനം നടത്താന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

Advertisement