Home NEWS ദീപകാഴ്ചസംഘാടക സമിതിയെ അപകീര്‍ത്തിപ്പെടുത്തിയ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ മാപ്പ് പറയണം-ദീപകാഴ്ച കൂട്ടായ്മ

ദീപകാഴ്ചസംഘാടക സമിതിയെ അപകീര്‍ത്തിപ്പെടുത്തിയ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ മാപ്പ് പറയണം-ദീപകാഴ്ച കൂട്ടായ്മ

ഇരിങ്ങാലക്കുട-നഗരസഭയുടെയും ദേവസ്വത്തിന്റെയും പൂര്‍ണ്ണപിന്തുണയോടെയും സഹകരണത്തോടെയും കൂടിയാണ് വളരെ മനോഹരമായി 2017 ലെ ദീപകാഴ്ച സംഘടിപ്പിച്ചതെന്നും പരിപാടിയുടെ കൃത്യമായ വരവു ചെലവു കണക്കുകള്‍ പ്രിയ ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി ജനറല്‍ ബോഡി യോഗത്തില്‍ വച്ച് അവതരിപ്പിക്കുകയും ചെയ്തിരുന്നതായും അഭിനന്ദനങ്ങളല്ലാതെ യാതൊരു പരാതിയും ദേവസ്വത്തിന്റെ ഭാഗത്ത് നിന്നോ നഗരസഭയുടെ ഭാഗത്ത് നിന്നോ പരിപാടി നടത്തിപ്പുമായി ഉണ്ടായിരുന്നില്ലെന്നും അത്തരത്തില്‍ ഒരു കൂട്ടായ്മയെ അപകീര്‍ത്തിപ്പെടുത്തിയ ദേവസ്വം ചെയര്‍മാന്‍ മാപ്പ് പറയണമെന്ന് ദീപകാഴ്ച സംഘാടക സമിതി ചീഫ് കോര്‍ഡിനേറ്റര്‍ കൃപേഷ് ചെമ്മണ്ട വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.ബാങ്കിന്റെ ഭാഗത്ത് നിന്ന് വന്ന അശ്രദ്ധയുടെ പേരില്‍ മാത്രം സംഭവിച്ച വിഷയത്തിന്റെ യാഥാര്‍ത്ഥ്യം ദേവസ്വം അഡ്മിനിസ്‌ട്രേറ്ററെ രേഖാമൂലവും നേരിട്ട് കണ്ടും ദീപകാഴ്ച സംഘാടകസമിതിയും ഫെഡറല്‍ ബാങ്ക് അധികൃതരും ബോധ്യപ്പെടുത്തിയിട്ടുള്ളതുമാണെന്നും കൃപേഷ് പറയുന്നു.ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിനു വേണ്ടി കൂടല്‍മാണിക്യം ഉത്സവത്തെ തീറെഴുതി കൊടുക്കുവാനാണ് വ്യാജ അക്കൗണ്ട് ,സ്വകാര്യ വ്യക്തികളുടെ ധനസമ്പാദനം തുടങ്ങിയ അപകീര്‍ത്തിപരമായ നുണപ്രസ്താവനകള്‍ ദീപകാഴ്ച സംഘാടകര്‍ക്കെതിരെ നിരന്തരം വീഡിയോ ക്ലിപ്പിംഗിലൂടെയും പത്രസമ്മേളനങ്ങളിലൂടെയും നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇരിങ്ങാലക്കുടയിലെ പൊതുസമൂഹത്തില്‍ മാന്യമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സംഗമേശഭക്തരെ അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുകയാണ് ചെയര്‍മാനെന്നും ദീപകാഴ്ച സംഘാടകസമിതിയുടെ പത്രകുറിപ്പില്‍ പറയുന്നു

Exit mobile version