ഇരിങ്ങാലക്കുട-2019-20 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളും ഫണ്ട് നീക്കിയിരുപ്പും പ്രഖ്യാപിച്ച് കൗണ്‍സില്‍ യോഗം.അംഗന്‍വാടികളുടെ പുനരുദ്ധാരണം ,ബോയ്‌സ് വി. എച്ച് .എസ് .ഇ സ്‌കൂള്‍ അറ്റകുറ്റനിര്‍മ്മാണം ,ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ഉപയോഗശൂന്യമായ പഴയകെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള നടപടികള്‍,ഇരിങ്ങാലക്കുട നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം 3 കോടി രൂപ എസ് .സി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചാത്തന്‍ മാസ്റ്റര്‍ ഹാളില്‍ സൗജന്യ നിരക്കില്‍ വാടകയ്ക്ക് അനുവദിക്കുന്ന വിഷയം എന്നിവ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു.ഹാളിന്റെ നിര്‍മ്മാണത്തോടൊപ്പം തന്നെ ഹാള്‍ മേല്‍നോട്ടം ,ശുചീകരണം എന്നീ കാര്യങ്ങളില്‍ കൂടി തീരുമാനങ്ങളെടുക്കണമെന്ന് സി .സി ഷിബിന്‍ അഭിപ്രായപ്പെട്ടു.സാമ്പത്തിക വര്‍ഷ പദ്ധതിയുടെ രേഖകള്‍ കൗണ്‍സിലേഴ്‌സിന് ലഭ്യമാകാത്തതില്‍ സി സി ഷിബിന്‍ പരാതി ഉന്നയിച്ചു.എന്നാല്‍ എത്രയും വേഗം രേഖകള്‍ ലഭ്യമാക്കുമെന്ന് കുര്യന്‍ ജോസഫ് പറഞ്ഞു.ആകെ 21 കോടി രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത് .

 

 

LEAVE A REPLY

Please enter your comment!
Please enter your name here