Home NEWS എടക്കുളത്ത് എസ്. എന്‍ .ഡി .പി ശാഖയില്‍ കൊടിമരം തകര്‍ത്തതില്‍ യൂത്ത്മൂവ്‌മെന്റ് മുകുന്ദപുരം താലൂക്ക് കമ്മിറ്റി...

എടക്കുളത്ത് എസ്. എന്‍ .ഡി .പി ശാഖയില്‍ കൊടിമരം തകര്‍ത്തതില്‍ യൂത്ത്മൂവ്‌മെന്റ് മുകുന്ദപുരം താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട-എടക്കുളത്ത് എസ്. എന്‍ .ഡി .പി ശാഖ ഓഫിസിനു മുന്നിലെ കൊടിമരം തകര്‍ത്തതില്‍ യൂത്ത്മൂവ്‌മെന്റ് മുകുന്ദപുരം താലൂക്ക് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.ഇരുട്ടിന്റെ മറവില്‍ ആക്രമം നടത്തിയ സാമൂഹ്യദ്രോഹികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭപരിപാടികളിലേക്ക് നീങ്ങുമെന്നും താലൂക്ക് യൂണിയന്‍ ഓഫിസില്‍ ചേര്‍ന്ന യോഗം മുന്നറിപ്പു നല്‍കി.യോഗത്തില്‍ പ്രസിഡന്റ് ബിജോയ് നെല്ലിപറമ്പില്‍ അദ്ധ്യക്ഷതവഹിച്ചു.സെക്രട്ടറി സി.കെ.രാകേഷ് മുഖ്യ പ്രഭാഷണം നടത്തി. എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി പി.കെ.പ്രസനന്‍ വിഷയം അവതരിപ്പിച്ചു.കമ്മറ്റി അംഗങ്ങളായ ക്യഷ്ണ കുമാര്‍, കിരണ്‍ ഒറ്റാലി, നവീന്‍, അമല്‍, ഉദ്ദീഷ്, അമ്മര്‍നാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

Exit mobile version