Home NEWS കാട്ടൂര്‍ ബൈപ്പാസിലെ അപകടപരമ്പയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നഗരസഭ ഉപരോധം

കാട്ടൂര്‍ ബൈപ്പാസിലെ അപകടപരമ്പയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നഗരസഭ ഉപരോധം

ഇരിങ്ങാലക്കുട-കാട്ടൂര്‍ ബൈപ്പാസിലെ അപകടപരമ്പയില്‍ പ്രതിഷേധിച്ച് ഡി .വൈ. എഫ് .ഐ നഗരസഭ ഉപരോധിച്ചു.കാട്ടൂര്‍ ബൈപ്പാസ് റോഡിലെ അപകട പരമ്പരക്ക് ഉടന്‍ പരിഹാരം കാണുക,ദിനം പ്രതി മരണക്കെണി ഒരുക്കുന്ന അശാസ്ത്രീയ ട്രാഫിക് സംവിധാനം ഉടന്‍ പരിഷ്‌ക്കരിക്കുക,ഇരിങ്ങാലക്കുടനഗരസഭയുടെ നോക്കുകുത്തി സ്വഭാവം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപരോധം സംഘടിപ്പിച്ചത് .ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം ആര്‍ .എല്‍ ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് വി എ അനീഷ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് എക്‌സിക്യൂട്ടീവ് വി എച്ച് വിജീഷ് ,ബ്ലോക്ക് കമ്മിറ്റിയംഗം ആതിര ഷാജന്‍ എന്നിവര്‍ അഭിവാന്ദ്യങ്ങളറിയിച്ചു .ബ്ലോക്ക് ജോയിന്റ് സെക്രട്ടറി മനു മോഹന്‍ സ്വാഗതവും ,.ബ്ലോക്ക് വൈസ് പ്രസിഡന്റ് സജിത്ത് ഐ വി നന്ദിയും പറഞ്ഞു

Exit mobile version