സംസ്ഥാനതലത്തില്‍ മൂന്നാം സമ്മാനത്തിനര്‍ഹമായി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എന്‍ .എസ് .എസ് വിദ്യാര്‍ത്ഥികളുടെ ഷോര്‍ട്ട് ഫിലിം

415

മൂര്‍ക്കനാട് -ഹയര്‍സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീമും കേരളസര്‍ക്കാര്‍ എക്‌സൈസ് വകുപ്പും ലഹരിക്കെതിരെ നടത്തിയ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ സംസ്ഥാനതലത്തില്‍ മൂന്നാം സമ്മാനത്തിനര്‍ഹമായി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എന്‍ .എസ് .എസ് വിദ്യാര്‍ത്ഥികളുടെ ചുവട് നഷ്ടപ്പെട്ടവര്‍ എന്ന ഷോര്‍ട്ട് ഫിലിം.ഷോര്‍ട്ട്ഫിലിം ഔദ്യോഗിക റീലിസിംഗ് ഡിസംബര്‍ 5 – രാവിലെ 10.30 ന് മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടത്തപ്പെടുന്നു.പ്രസ്തുത ചടങ്ങില്‍ വച്ച് ഇരിങ്ങാലക്കുട രൂപതാ വൈസ് ജനറല്‍ ഫാ.ജോയ് പാലിയേക്കര റിലീസിംഗ് നിര്‍വ്വഹിക്കും .തൃശൂര്‍ എന്‍. എസ് .എസ് കണ്‍വീനര്‍ ബേബി സി. കെ യുട്യൂബ് അപ്‌ലോഡിംഗ് നിര്‍വ്വഹിക്കും .സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മോളി എം. ടി പി. ടി. എ പ്രസിഡന്റ് കെ .വി സുനില്‍ കുമാര്‍ ,എന്‍ .എസ് .എസ് പ്രോഗ്രാം ഓഫീസര്‍ പ്രീതി ഡേവിസ് ,പി. ടി .എ എക്‌സിക്യൂട്ടീവ് ജോമി ചേറ്റുപുഴ ,സതീശന്‍ എം .പി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Advertisement