ശബരിമല : ജാമ്യം ലഭിച്ച അയ്യപ്പഭക്തര്‍ക്ക് സ്വീകരണം നല്കി

341

ഇരിങ്ങാലക്കുട: ശബരിമലയില്‍ നാമജപം നടത്തിയതിന് അറസ്റ്റിലായ അയ്യപ്പഭക്തന്മാര്‍ ജാമ്യം ലഭിച്ച് തിരിച്ചെത്തി. അയ്യപ്പഭക്തന്മാരെ കൂടല്‍മാണിക്യം ക്ഷേത്രനടയില്‍ വച്ച്ഷാളണിയിച്ച് സ്വീകരിച്ച് ബസ്റ്റാന്റ് ആല്‍ത്തറയിലേക്ക് നാമജപങ്ങളോടെ ആനയിച്ചു. ഖണ്ഡ് സംഘചാലക് പി കെ.പ്രതാപവര്‍മ്മ രാജ ഷാളണിയിച്ച് സ്വീകരിച്ചു. ആല്‍ത്തറയിലെത്തിയ അയ്യപ്പ കര്‍മ്മഭടന്മാരെ കര്‍പ്പൂരാഴി നടത്തി സ്വീകരിച്ചു. അയ്യപ്പ കര്‍മ്മസമിതി കണ്‍വീനര്‍ അഡ്വ.രമേഷ് കൂട്ടാല മുഖ്യപ്രഭാഷണം നടത്തി. കെ. സുനില്‍കുമാര്‍, ഇ പി ഉണ്ണികൃഷ്ണന്‍, യു.കെ.ശിവജി, ഇ.കെ.കേശവന്‍, സന്തോഷ് ബോബന്‍, അമ്പിളി ജയന്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി. നൂറു കണക്കിന് അയ്യപ്പഭക്തര്‍ പങ്കെടുത്തു.

 

Advertisement