വായനയിലുടെ നവോത്ഥാനം: പ്രൊഫ. അജു നാരായണന്‍

318

ഇരിങ്ങാലക്കുട-കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഒരു തലമുറയുടെ വായന ശീലം വഹിച്ച പങ്ക് നിസ്തുലമാണെന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാല പ്രൊഫ അജു നാരായണന്‍. പുതിയ തലമുറയ്ക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന പുസ്തക വായന കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ ലൈബ്രറികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വായനയെ പ്രോത്സാഹിപ്പിക്കുന്ന കര്‍മ്മപരിപാടിളുമായി മുന്നോട്ട് വരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. സെ. ജോസഫ്‌സ് കോളേജ് IQAC (internal quality assurance cell) സംഘടിപ്പിച്ച reffernce management എന്ന ദേശിയ ശില്പശാല ഉല്‍കാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയുടെയും, ഗ്രന്ഥശാലാ ഉപയോഗത്തിന്റെയും, ഗവേഷണത്തിന്റെയും നൂതന ആശയങ്ങള്‍ പങ്കുവെക്കുന്ന ശില്‍പശാലയില്‍ നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. പ്രന്‍സിപ്പാള്‍ സിസ്റ്റര്‍ ഇസബല്‍, ഡോ ഷാലി, മിസ്സ് സിന്അ, സിസ്റ്റര്‍ ഫിയൊനാ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Advertisement