Home NEWS മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ നിര്‍ത്തലാക്കിയതിനെതിരെ ഇരിങ്ങാലക്കുടക്കാരന്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അനുകൂല വിധി

മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ നിര്‍ത്തലാക്കിയതിനെതിരെ ഇരിങ്ങാലക്കുടക്കാരന്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അനുകൂല വിധി

ഇരിങ്ങാലക്കുട-ഏകപക്ഷീയമായി മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരന് അനുകൂല വിധി.ഐ ടി യു ബാങ്ക് ജീവനക്കാരും ഇരിങ്ങാലക്കുട ശാന്തിനഗര്‍ സായ് വിഹാറിലെ ശ്രീകുമാര്‍ ജെ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഐഡിയ സെല്ലുലാര്‍ ലിമിറ്റഡിന്റെ തൃശൂരിലെ മാനേജര്‍ക്ക് എതിരെ വിധി ആയത്.പരാതിക്കാരന്‍ ഒരു സിം കാര്‍ഡില്‍ തന്നെ രണ്ട് നമ്പറുകള്‍ ഉള്ള കണക്ഷന്‍ ആണ് എടുത്തിരുന്നത് .ഫോണ്‍ചാര്‍ജ്ജ് കൃത്യമായി അടച്ച് വന്നിരുന്നതും ആകുന്നു.എന്നാല്‍ ഏകപക്ഷീയമായി ഈ സേവനം എതിര്‍കക്ഷി നിര്‍ത്തുകയായിരുന്നു.തുടര്‍ന്ന ഹര്‍ജി ഫയല്‍ ചെയ്യുകയാണ് ഉണ്ടായത് .തെളിവുകള്‍ പരിഗണിച്ച് പ്രസിഡന്റ് പികെ ശശി ,മെമ്പര്‍ എം പി ചന്ദ്രകുമാര്‍ എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്ത്യ കോടതി ഒരേ സിംകാര്‍ഡില്‍ രണ്ട് കണക്ഷനുകളിലും സേവനം നല്‍കുവാന്‍ കല്‍പ്പിച്ചും കൂടാതെ നഷ്ടപരിഹാരം നല്‍കണമെന്ന് കല്‍പ്പിച്ചും വിധി പുറപ്പെടുവിക്കുകയായിരുന്നു.ഹര്‍ജിക്കാരന് വേണ്ടി ഏ ഡി ബെന്നി വാദം നടത്തി

Exit mobile version