ഹയര്‍ സെക്കന്ററി വായന മല്‍സരം: പി.എസ്.അതുല്യക്ക് ഒന്നാം സ്ഥാനം.

445

ഇരിങ്ങാലക്കുട: സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന ഹയര്‍ സെക്കന്ററി വിഭാഗം കുട്ടികള്‍ക്കായുള്ള വായനാ മല്‍സരത്തിന്റെ മുകുന്ദപുരം താലൂക്ക് തല മല്‍സരത്തില്‍ ഇരിങ്ങാലക്കുട ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്‌കൂൂളിലെ പി.എസ്. അതുല്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നടവരമ്പ് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആല്ഫിയ കരീം, നന്ദിത കെ.കെ. എന്നിവര്‍ക്കാണു് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും അടുത്ത മാസം നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

Advertisement