ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കോടതിവളപ്പിലെ ലേലത്തിന് വച്ച കെട്ടിടമുറികളില്‍ ആദ്യത്തെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴിലെ അന്യാധീനപ്പെട്ട് കിടക്കുന്ന കെട്ടിടമുറികള്‍ പൊതുജനത്തിന് ഉപയോഗപ്രദമാകുവാനും ദേവസ്വത്തിന് വിഹിതം ലഭ്യമാക്കുന്നതിനും വേണ്ടി ഉപയോഗശൂന്യമായ കെട്ടിടമുറികള്‍ ലേലത്തിന് വച്ചിരുന്നു.ഇതിന്‍ പ്രകാരം ലേലത്തിനെടുത്ത കെട്ടിടമുറിയില്‍ ആദ്യത്തെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.ഇന്‍ഷുറന്‍സ് & ഫിനാന്‍ഷ്യല്‍ അഡൈ്വസ്ര്‍ ആയ വര്‍ധനന്‍ പുളിക്കലിന്റെ ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി പോര്‍ട്ടലാണ് പ്രവര്‍ത്തനാമാരംഭിച്ചത്.കച്ചേരി വളപ്പില്‍ നടന്ന ചടങ്ങില്‍ വച്ച് ദേവസ്വം ചെയര്‍മാന്‍ പ്രദീപ് യു .മേനോന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഇന്‍ഷ്വറന്‍സ് അഡൈ്വസര്‍ വര്‍ദ്ധനന്‍ പുളിക്കല്‍ സ്വാഗതവും ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി തൃശൂര്‍ ഡിവിഷന്‍ ഡിവിഷണല്‍ മാനേജര്‍ ലിന്‍സണ്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി ഇരിങ്ങാലക്കുട ബ്രാഞ്ച് മാനേജര്‍ ജോസഫ് ചെറിയാന്‍ ആദ്യ പോളിസി അനുവദിച്ചു നല്‍കി.കൂടല്‍മാണിക്യം ദേവസ്വം മാനേജിംഗ് കമ്മറ്റിയംഗം അഡ്വ .രാജേഷ് തമ്പാന്‍ ആദ്യ പോളിസി സ്വീകരിച്ചു.മുന്‍ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ ടി ജെ തോമസ് ആശംസകളര്‍പ്പിച്ചു.ഉമാ ശങ്കര്‍ പുളിക്കല്‍ നന്ദി പറഞ്ഞു
കൂടല്‍മാണിക്യ ദേവസ്വം കച്ചേരിവളപ്പില്‍ വാടകയക്ക് കൊടുത്ത കെട്ടിടമുറികളില്‍ ആദ്യ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
Advertisement