അവിട്ടത്തൂര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ക്ലാസ് കഴിഞ്ഞ് വരുന്ന വഴി കുഴഞ്ഞ് വീണ് മരിച്ചു

11298

പുല്ലൂര്‍ : അവിട്ടത്തൂര്‍ എല്‍ ബി എച്ച് എസ് എം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പുല്ലൂര്‍ ഊരകം തേറാട്ടില്‍ ഷാജിയുടെ മകള്‍ അശ്വനി (16) കുഴഞ്ഞ് വീണ് മരിച്ചു.പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്രൂവ്‌മെന്റ് പരിക്ഷ നടക്കുന്നതിനാല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ ഉച്ചയ്ക്ക് ക്ലാസ് അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് വിടുകയായരുന്നു.വീടിലേയ്ക്ക് എത്തുന്നതിന് മുന്‍പായി അംഗനവാടിയ്ക്ക് സമീപം അശ്വനി കുഴഞ്ഞ് വീഴുകയായിരുന്നു.അംഗനവാടി ടീച്ചര്‍ വഴിയില്‍ കുട്ടി കിടക്കുന്നത് കണ്ട് നാട്ടുക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.അശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ ജീവന്‍ നഷ്ടപെട്ടിരുന്നു.അമ്മ ബോബി,സഹോദരന്‍ അശ്വിന്‍

 

Advertisement