Home NEWS കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിത കമ്മീഷണറുടെ നിലപാട് പ്രതിഷേധകരം-കെ.സി.വൈഎം ഇരിങ്ങാലക്കുട രൂപതാസമിതി

കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിത കമ്മീഷണറുടെ നിലപാട് പ്രതിഷേധകരം-കെ.സി.വൈഎം ഇരിങ്ങാലക്കുട രൂപതാസമിതി

ഇരിങ്ങാലക്കുട: കേരളത്തില്‍ നടന്ന ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ കുമ്പസാരം നിരോധിക്കണമെന്നുള്ള നിലപാടുകള്‍ സ്വീകരിക്കുന്ന വനിത കമ്മീഷണറെ പ്രസ്താവനയെ ഇരിങ്ങാലക്കുട കെസിവൈഎം രൂപതാ സമിതി രൂക്ഷമായി വിമര്‍ശിച്ചു. മത വിശ്വാസങ്ങള്‍ക്ക് മേലുള്ള കടന്ന് കയറ്റങ്ങളെ സമിതി അപലപിച്ചു. ക്രിസ്തീയ വിശ്വാസത്തില്‍ കുമ്പസാരത്തിന് വലിയ പ്രാധാന്യമാണുള്ളത്. ചില സംഭവങ്ങളുടെ പേരില്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് പ്രതിഷേധകരമാണ്. ഏത് മതത്തിലും,വിശ്വാസത്തിലും ജീവിക്കാനുള്ള അവകാശം ഏതൊരു പൗരനും രാജ്യം നല്കുന്നതാണ് അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല യോഗത്തില്‍ രൂപതാ ചെയര്‍മാന്‍ എഡ്വിന്‍ ജോഷി അദ്ധ്യക്ഷനായിരുന്നു. ഡയറക്ടര്‍ മെഫിന്‍ തെക്കേക്കര, ബിജോയ് ഫ്രാന്‍സിസ്,ജെറാള്‍ഡ് ജേക്കബ്ബ്, ജെയ്‌സണ്‍ ചക്കേടത്ത്, ലാജോ ഓസ്റ്റിന്‍, നാന്‍സി സണ്ണി,നീതുജോയ്, ടിറ്റോ തോമാസ്, നൈജോ ആന്റോ, സി.പുഷ്പ, റെജി ജോര്‍ജ്ജ്, ഡെന്നി ഡേവീസ് തുടങ്ങിയവര്‍ സംസാരിച്ചു.

Exit mobile version