ലഹരിക്കെതിരെ പെണ്‍കരുത്ത് : അന്താരാഷ്ട്ര ലഹരി വിരുദ്ധ പ്രചാരക ആനി റിബു ഞാറ്റുവേല മഹോത്സവത്തിലെ മിന്നും താരം.

393

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര ലഹരി വിരുദ്ധ പ്രചാരകയും പരിശീലകയും ബ്ലോഗറുമായ പതിനേഴ്കാരി ആനി റിബു ജോഷി വിഷന്‍ ഇരിങ്ങാലക്കുട ഏഴാമത് ഞാറ്റുവേല മഹോത്സവ വേദിയിലെ മിന്നും താരമായി മാറി.ബുധനാഴ്ച്ച നടന്ന എന്‍ എസ് എസ് വളണ്ടിയര്‍മാരുടെയും കോഡിനേറ്റര്‍മാരുടെയും സംഗമം അക്ഷരാര്‍ത്ഥത്തില്‍ ലഹരിവിരുദ്ധ പ്രചരണ വേദിയായി മാറുകയായിരുന്നു.സംഗമം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാര്‍ വി എ ഉദ്ഘാടനം ചെയ്തു.ഫാ.ആന്റോ ആലപ്പാടന്‍ അദ്ധ്യക്ഷനായിരുന്നു.കലാഭവന്‍ ജോഷി മുഖ്യാത്ഥിയായിരുന്നു.അന്താരാഷ്ട്ര ലഹരി വിരുദ്ധ പ്രചാരക ആനി റിബു ജോഷി മുഖ്യപ്രഭാഷണം നടത്തി.ജോസ് കൊറിയന്‍,ഹസിത ഡി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ക്യാപെയ്ന്‍ വിശദീകരിച്ചു.സുധീര്‍ മാസ്റ്റര്‍ സ്വാഗതവും എ നരേന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.നാട്ടറിവ് മൂലയില്‍ പാഷന്‍ ഫ്രൂട്ടിന്റെ മൂല്യവര്‍ദ്ധിത ഉത്പന്ന പരിശീലനവും നടന്നു.അറിവരങ്ങില്‍ രാധിക സനോജിന്റെ ‘ മായിച്ചും വരച്ചും ‘,അരുണ്‍ ഗാന്ധിഗ്രാംമിന്റെ’ മടിച്ചി’ എന്നി പുസ്തകങ്ങളുടെ ചര്‍ച്ച സിമിത ലെനീഷ് നയിച്ചു.വ്യാഴാഴ്ച്ച രാവിലെ 9.30ന് മാലിന്യസംസ്‌ക്കരണവും തദ്ദേശ്യ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജിന്റെ സഹകരണത്തോടെ നടക്കുന്ന ശില്‍പശാല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും.സഹകരണ ബാങ്ക് പ്രസിഡന്റ്മാരെ ചടങ്ങില്‍ ആദരിക്കും.എം പി ജാക്‌സണ്‍,യു പ്രദീപ് മേനോന്‍,അനൂപ് കിഷോര്‍,ഫാ.ജോണ്‍ പാലിയേക്കര തുടങ്ങിയവര്‍ പങ്കെടുക്കും.രാവിലെ 6.30 ന് യോഗ പ്രദര്‍ശനവും ഉച്ചതിരിഞ്ഞ് കുരുത്തോല കളരിയും ചക്ക ഉത്പന്ന പരിശീലനവും നടക്കും.

Advertisement