Home NEWS ഇറാനിയന്‍ ചിത്രം ‘ബാരന്‍’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്‌ക്രീന്‍ ചെയ്യുന്നു.

ഇറാനിയന്‍ ചിത്രം ‘ബാരന്‍’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്‌ക്രീന്‍ ചെയ്യുന്നു.

ഇരിങ്ങാലക്കുട : ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നായ ‘ബാരന്‍’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏപ്രില്‍ 27 വെള്ളിയാഴ്ച വൈകീട്ട് 6.30ന് സ്‌ക്രീന്‍ ചെയ്യുന്നു.2001 ലെ മോണ്‍ട്രിയല്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള ബഹുമതി ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുള്ള ‘ബാരന്‍’ കേരളത്തിന്റെ എഴാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രം കൂടിയായിരുന്നു.. ടെഹ്‌റാനിലെ കെട്ടിട നിര്‍മ്മാണ കേന്ദ്രത്തില്‍ പണിയെടുക്കുന്ന 17 കാരനായ ലത്തീഫ് അഫ്ഗാനില്‍ നിന്നുള്ള 14 കാരനായ റഹ്മത്തിനെ കണ്ടുമുട്ടുന്നു.എന്നാല്‍ റഹ്മത്ത് ,ബാരന്‍ എന്ന പേരുള്ള പെണ്‍കുട്ടിയാണെന്നും അഭയാര്‍ത്ഥിയായ ബാരന്റെ പക്കല്‍ നിയമാനുസൃതമായ രേഖകള്‍ ഒന്നുമില്ലെന്നും മനസ്സിലാക്കുന്നു.. 94 മിനിറ്റുള്ള ചിത്രം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രവേശനം സൗജന്യം.

Exit mobile version