അന്തര്‍ദേശീയ മെഡല്‍ ജേതാക്കളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളില്‍ ക്രൈസ്റ്റ് ടെന്നീസ് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു .സ്കൂള്‍ മാനേജ്മെന്റും ഒരു കൂട്ടം ടെന്നീസ് പ്രേമികളും ചേര്‍ന്നുള്ളതാണ് ഈ സംരംഭം .2017 ലെ ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ ചാമ്പ്യന്‍ രോഹന് ബൊപ്പണ്ണയുടെ മുന്‍ പരിശീലകനും നിരവധി അന്തര്‍ദേശീയ താരങ്ങളെ വളര്‍ത്തിയെടുക്കുകയും ചെയ്തിട്ടുള്ള ഐ ടി എഫ് ലെവല്‍ 3 കോച്ചായ ബാലചന്ദ്രന് മണിക്കത്ത് ആണ് അക്കാദമിയുടെ ടെക്നിക്കല്‍ ഡയറക്ടര്‍ .