മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുന്നാളിന് കൊടിയേറി.

909

ഇരിങ്ങാലക്കുട: മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുന്നാളിന് കൊടിയേറി. ഫാ. ജോര്‍ജ്ജ് പാറേമാന്‍ കൊടിയേറ്റ് നിര്‍വഹിച്ചു. എട്ടുവരെ വിവിധ പരിപാടികളോടെയാണ് തിരുന്നാള്‍ ആഘോഷം. ഇതിന്റെ ഭാഗമായി ദിവസവും വൈകീട്ട് 5.30 ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, പ്രദക്ഷിണം, നൊവേന എന്നിവ നടക്കും. ശനി, ഞായര്‍ ദിവസങ്ങളിലാണ് തിരുന്നാള്‍. 180-ാം തിരുനാളാഘോഷത്തിന്റെ ഭാഗമായി 180 കിലോ തൂക്കമുള്ള കേക്കില്‍ വിശുദ്ധ അന്തോണിസിന്റെ ജീവചരിത്രം ആലേഖനം ചെയ്ത് തിരുനാള്‍ ദിനത്തില്‍ രാവിലെ മുതല്‍ പ്രദര്‍ശനത്തിന് വെക്കും. പ്രദക്ഷിണത്തിന് ശേഷം വൈദീകരുടെ സാന്നിധ്യത്തില്‍ ഭക്തജനങ്ങള്‍ക്ക് കേക്ക് വിതരണം ചെയ്യും. തിരുന്നാളിന്റെ ഭാഗമായി കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി അഗതികള്‍ക്ക് ആദരവ്, രക്തദാനം, രോഗികള്‍ക്ക് കാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്നിവയും നടത്തും. പത്രസമ്മേളനത്തില്‍ വികാരി ഫാ. ജസ്റ്റിന്‍ വാഴപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ മാര്‍ട്ടിന്‍ ജോസ്, സെക്രട്ടറി സി.പി വര്‍ഗ്ഗിസ്, ട്രഷറര്‍ ഫിന്റോ പി. പോള്‍, പബ്ലിസിറ്റി സജി വര്‍ഗ്ഗിസ്, ട്രസ്റ്റി സി.ജെ പോള്‍, ഇ.എ ഔസേപ്പ് എന്നിവര്‍ പങ്കെടുത്തു.

Advertisement