Friday, June 13, 2025
25.6 C
Irinjālakuda

സീമയ്ക്കും കുടുംബത്തിനുമായുള്ള സി പി ഐയുടെ ഭവനനിര്‍മ്മാണത്തിന് ആരംഭം കുറിച്ചു

ഇരിങ്ങാലക്കുട : സീമയ്ക്കും പെണ്‍മക്കള്‍ക്കായുള്ള വീടിന്റെ തറകല്ല് ഇടല്‍ ചടങ്ങ് നടന്നു.പൂമംഗലം പഞ്ചായത്തിലെ തലിക്കല്‍ ക്ഷേത്ര പരിസരത്ത് ആരംഭിക്കുന്ന ഗൃഹനിര്‍മ്മാണ ചടങ്ങില്‍ സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും കൃഷിവകുപ്പ് മന്ത്രിയുമായ വി എസ് സുനില്‍കുമാര്‍ തറക്കല്ലിടല്‍ നിര്‍വഹിച്ചത്.സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സമ്മേളന ചെലവ് കുറച്ചു കൊണ്ട് ജില്ലയില്‍ 14 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുവെച്ചു നല്‍കാന്‍ പാര്‍ട്ടി തീരുമാനമെടുത്ത സമയത്താണ് മാധ്യമങ്ങളില്‍ വന്ന സീമയുടെയും പെണ്‍കുട്ടികളുടെയും ദുരിതപൂര്‍ണ്ണമായ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്ത പാര്‍ട്ടി നേതൃത്വം ശ്രദ്ധിച്ചത്.തുടര്‍ന്ന് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഈ കുടുംബത്തെ കുറിച്ചന്വേഷിച്ചു. പൂമംഗലം പഞ്ചായത്തില്‍ പരേതനായ ദിലീപിന്റെ ഭാര്യ സീമയുടേയും പെണ്‍മക്കളുടേയും ദുരന്തകഥ പാര്‍ട്ടി നേതാക്കളില്‍ നൊമ്പരമുളവാക്കി.8 വര്‍ഷം മുമ്പ് സര്‍ക്കാര്‍ സഹായത്തോടെ വീടുനിര്‍മ്മാണം ആരംഭിച്ചപ്പോഴാണ് ദിലീപ് രോഗബാധിതനാവുന്നത്. പിന്നെ ചികിത്സയിലായി ശ്രദ്ധ. വര്‍ഷങ്ങളോളം ചികിത്സ നടത്തിയെങ്കിലും ദിലീപിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പിന്നെ ഈ കുടുംബത്തിന് ആശ്രയമായുണ്ടായിരുന്നത് സീമയുടെ സഹോദരനും അമ്മയും മാത്രമായിരുന്നു. പക്ഷേ വിധിയുടെ ക്രൂരത തുടരുകയായിരുന്നു. സഹോദരന്‍ ആത്മഹത്യ ചെയ്തു.ഏറെ വൈകാതെ അമ്മയും മരണത്തിന് കീഴടങ്ങിയപ്പോള്‍ വിധവയായ ഈ യുവതിയുടേയും കുട്ടികളുടേയും ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാവുകയായിരുന്നു. മൂന്ന് പെണ്‍മക്കളുമായി കയറി കിടക്കാനിടമില്ലാതെ ജീവിക്കേണ്ട ഒരമ്മയുടെ ആകുലതകള്‍ പറയേണ്ടതില്ലല്ലോ.സീമയുടെയും കുടുംബത്തിന്റെയും അവസ്ഥ മനസ്സിലാക്കിയ സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഈ കുടുംബത്തിന് സുരക്ഷിതമായ ഒരു ഭവനമൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. മണ്ഡലം സെക്രട്ടറി പി മണി,സംസ്ഥാന കൗണ്‍സിലഗം കെ ശ്രീകുമാര്‍,ജില്ലാ കൗണ്‍സിലഗം ടി കെ സുധീഷ്,മണ്ഡലം അസി.സെക്രട്ടറി എന്‍ കെ ഉദയപ്രകാശ്,ജില്ലാ കമ്മിറ്റി അംഗം എം ബി ലത്തീഫ്,മണ്ഡലം കമ്മിറ്റി അംഗം സി സുരേഷ്,കെ വി രാമകൃഷ്ണണ്‍,പൂമംഗലം ലോക്കല്‍ സെക്രട്ടറി കെ എസ് സന്തോഷ്,അസി.സെക്രട്ടറി ഷിജു,പുഷ്പ്പന്‍,ബാഹുലേയന്‍,ശാരദാ ശങ്കര്‍,ഹരിദാസേട്ടന്‍,എ.ഐ.വൈ.എഫ് ജില്ലാ സഹഭാരവാഹി കെ സി ബിജു,മണ്ഡലം സെക്രട്ടറി വി ആര്‍ രമേഷ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Hot this week

അഹമ്മദാബാദ് വിമാന ദുരന്തം:മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അനുശോചനം

രാജ്യമാകെ നടുങ്ങി നിൽക്കുന്ന വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മുഴുവൻ പേരുടെയും...

കളഞ്ഞു കിട്ടിയ പണവും പേഴ്സും തിരികെ നൽകി

തിരുത്തിപറമ്പ് വെള്ളാം ചിറ റോഡിൽ കളഞ്ഞു കിട്ടിയ 13120 രൂപയും മറ്റു...

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതി കരിപ്പൂർ എയർപോർട്ടിൽ നിന്നും അറസ്റ്റു ചെയ്തു. പ്രതി റിമാന്റിലേക്ക്

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതിയും മുൻ...

ബസ് യാത്രക്കിടെ യുവതിയെ കയറിപ്പിടിച്ച് മാനഹാനി വരുത്തിയ കേസിലെ പ്രതി റിമാന്റിൽ

ഇരിങ്ങാലക്കുട : 06-06-2025 തിയ്യതി ഉച്ചക്ക് 12.40 മണിക്ക് തൃശ്ശൂർ കൊടുങ്ങല്ലൂർ...

Topics

ഓൺ ലൈൻ തട്ടിപ്പിലെ പ്രതി റിമാന്റിലേക്ക്, അറസ്റ്റ് ചെയ്തത് ഹിമാചൽ പ്രദേശിൽ നിന്ന്.

മതിലകം സി.കെ. വളവ് സ്വദേശി പാമ്പിനേഴത്ത് വീട്ടിൽ നജുമ ബീവി അബ്ദുൾ...

നൈജു ജോസഫ് ഊക്കൻ കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌.

കേരള കോൺഗ്രസ്‌ ആളൂർ മണ്ഡലം പ്രസിഡന്റ്‌ ആയി ശ്രീ. നൈജു ജോസഫ്...

ഇരട്ടക്കൊലയാളി മരിച്ച നിലയിൽ

പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതി പ്രേംകുമാറിനെ ഉത്തരാഖണ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി....
spot_img

Related Articles

Popular Categories

spot_imgspot_img