Home NEWS നൂറ് മേനി വിളവുമായി കാട്ടൂര്‍ തെക്കുപാടം കൊയ്ത്തുത്സവം

നൂറ് മേനി വിളവുമായി കാട്ടൂര്‍ തെക്കുപാടം കൊയ്ത്തുത്സവം

കാട്ടൂര്‍ : സമ്പൂര്‍ണ്ണ തരിശ് രഹിത പദ്ധതിയുടെ ഭാഗമായി കാട്ടൂര്‍ തെക്കുംപാടം 200 ഏക്കര്‍ സ്ഥലത്ത് നടത്തിയ നെല്‍കൃഷി വിളവെടുത്തു.കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.കാട്ടൂര്‍ തെക്കുംപാടം പാടശേഖരസമിതി പ്രസിഡന്റ് എം കെ കണ്ണന്‍,സെക്രട്ടറി കെ എസ് ശങ്കരന്‍,വൈസ് പ്രസിഡന്റ് ബീന രഘു,വിസകന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി വി ലത,മെമ്പര്‍മാരായ ടി കെ രമേഷ്,എം ജെ റാഫി,എ എസ് ഹൈദ്രോസ്,സ്വപ്‌ന നജീന്‍,കൃഷി ഓഫിസര്‍ ഭാനു ശാലിനി എന്നിവര്‍ സംസാരിച്ചു.

Exit mobile version