ഇരിങ്ങാലക്കുട: ബൈപാസ് റോഡിന്റെ കരിങ്കല്‍ഭിത്തി സ്വകാര്യ വ്യക്തി പൊളിച്ചു. ബൈപാസ് റോഡിനു പടിഞ്ഞാറെ അറ്റത്തെ കണ്‍വെര്‍ട്ടിനു സമീപമുള്ള കരിങ്കല്‍ ഭിത്തിയാണു സ്വകാര്യവ്യക്തി ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. കഴിഞ്ഞദിവസം രാത്രിയിലാണു സംഭവം. ഇതു സംബന്ധിച്ച് ബൈപാസിനോടു ചേര്‍ന്നള്ള സ്ഥലയുടമ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ജെസിബിയുടെ ഡ്രൈവറെ പോലീസ് ചോദ്യം ചെയതിരുന്നു. കഴിഞ്ഞ രണ്ടുമാസം മുമ്പ് ടാര്‍ ചെയ്ത് പണി പൂര്‍ത്തീകരിച്ച റോഡാണിത്. എന്നാല്‍ കരിങ്കല്‍ ഭിത്തി പൊളിച്ചതോടെ റോഡില്‍നിന്നും മണ്ണിടിഞ്ഞ് ടാറിംഗ് ഇളകി തുടങ്ങി. ഇക്കാര്യത്തില്‍ നഗരസഭ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണു ഉയരുന്നത്. രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിക്കുകയും നഗരസഭാധികൃതര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. എന്നാല്‍ സംഭവം അറിഞ്ഞയുടനെ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചതായി മുനിസിപ്പല്‍ സെക്രട്ടറി കെ.ഒ അജിത്ത് പറഞ്ഞു.
ബൈപാസ് റോഡിന്റെ കരിങ്കല്‍ഭിത്തി സ്വകാര്യ വ്യക്തി തകര്‍ത്തു
Advertisement