വെള്ളാങ്ങലൂര്‍ ജി.യു.പി. എസില്‍ ”കുഞ്ഞികൈകളില്‍ കുഞ്ഞാട്’ പദ്ധതി

514

വെള്ളാങ്ങലൂര്‍ : ജി.യു.പി.എസ്. വെള്ളാങ്ങലൂരിന്റെ ”കുഞ്ഞിക്കൈകളില്‍ കുഞ്ഞാട്” എന്ന പദ്ധതിയുടെ ഉദ്ഘാടനകര്‍മ്മം വാര്‍ഡ് മെമ്പര്‍ മിനി രാജന്‍ നിര്‍വ്വഹിച്ചു. കുട്ടികളില്‍ സഹജീവികളോട് സ്‌നേഹവും, കാരുണ്യവും, പ്രകൃതി സംരക്ഷണ അവബോധവും, കൃഷി താല്പര്യവും വളര്‍ത്താനുമാണ് ഈ പദ്ധതി വിഭാവനം ചെയ്തീട്ടുള്ളത്. ഇതോടൊപ്പം കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുക എന്നതും പരിപാടി ലക്ഷ്യമിടുന്നു. എല്‍.പി വിഭാഗം കുട്ടികളില്‍ നിന്നും തെരെഞ്ഞെടുത്ത ആമിന വി.എസ് എന്ന വിദ്യാര്‍ത്ഥിക്കാണ് ആടിനെ നല്‍കിയത്. ഹെഡ്മിസ്ട്രസ് എം എസ് റാണി ടീച്ചര്‍ ആടിനെ സ്‌പോണ്‍സര്‍ ചെയ്താണ് പദ്ധതി നടപ്പിലാക്കുന്നത്.എസ് എം സി ചെയര്‍മാന്‍ അന്‍വര്‍ എം എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പി.എ രാമചന്ദ്രന്‍ മാസ്റ്റര്‍, സ്‌കൂള്‍ ലീഡര്‍ അദീല എന്നിവര്‍ ആശംസയര്‍പ്പിച്ചു. സീനിയര്‍ അസിസ്റ്റന്റ് രാജാമണി ടീച്ചര്‍ സ്വാഗതവും ശോഭ ടീച്ചര്‍ നന്ദിയും പറഞ്ഞു.

Advertisement