മാംസവ്യാപാരം പുനരാരംഭിക്കാത്തതില്‍ പ്രതിഷേധ പൊതുയോഗം

515

ഇരിങ്ങാലക്കുട : ഒരു മാസത്തോളമായി ഇരിങ്ങാലക്കുടയില്‍ നിശ്ചലമായ മാംസവ്യാപാരം പുനരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് സി പി ഐ (എം) ഇരിങ്ങാലക്കുട ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ നടന്ന പൊതുയോഗം ജില്ലാകമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു.മാംസവ്യാപാരം നിലച്ചതോടെ 200 ഓളം കുടുംബങ്ങള്‍ പട്ടിണിയിലായെന്നും മാര്‍ക്കറ്റിലെ അനുബദ്ധ കച്ചവടങ്ങളും നഷ്ടത്തിലായെന്നും അറവ്ശാല എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.ജില്ലാകമ്മിറ്റിയംഗം കെ ആര്‍ വിജയ,ബ്ലോക്ക് പ്രസിഡന്റ് വി എ മനോജ് കുമാര്‍,കൗണ്‍സിലര്‍ പി വി ശിവകുമാര്‍,എ പി ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement