ഇരിങ്ങാലക്കുട : സംസ്ഥാനത്ത് എസ് എസ് എല്‍ എസി,ഹയര്‍ സെക്കന്‍ഡറി പരിക്ഷകള്‍ക്ക് തുടക്കമായി.ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയില്‍ 5639 ആണ്‍കുട്ടികളും 5424 പെണ്‍കുട്ടികളും അടക്കം 11163 വിദ്യാര്‍ത്ഥികളാണ് എസ് എസ് എല്‍ എസി പരിക്ഷ എഴുതുന്നത്. പത്താംക്ലാസ് പരീക്ഷ ഉച്ചകഴിഞ്ഞും ഹയര്‍സെക്കന്‍ഡറി പരീക്ഷ രാവിലേയുമാണ് നടക്കുക.ഏപ്രില്‍ രണ്ട്, മൂന്ന് തിയതികളിലായി മൂല്യനിര്‍ണയത്തിനായുള്ള സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ നടക്കും. ഏപ്രില്‍ അഞ്ച് മുതല്‍ 20 വരെ 54 കേന്ദ്രങ്ങളില്‍ മൂല്യനിര്‍ണയം നടക്കും.
മൂല്യനിര്‍ണയം പൂര്‍ത്തിയായി ഒരാഴ്ചകൊണ്ട് ഫലപ്രഖ്യാപനത്തിന് സജ്ജമാകും.കഴിഞ്ഞ തവണ ഒരു വിദ്യാര്‍ത്ഥി ഒരു വിഷയത്തില്‍ തോറ്റതിനെ തുടര്‍ന്ന് 100 ശതമാനം കൈവിട്ട ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കുളിലെ വിദ്യാര്‍ത്ഥികള്‍ ഇത്തവണ 100 ശതമാനം കൈവരിക്കാനുള്ള ശ്രമത്തിലാണ്. സര്‍ക്കാര്‍ നിശ്ചയിക്കുന്നതിന് അനുസരിച്ചായിരിക്കും ഫലം പ്രസിദ്ധീകരിക്കുക.സംസ്ഥാനത്താകെ മൊത്തം 13.67 ലക്ഷം കുട്ടികളാണ് ഇന്നു പരീക്ഷാഹാളിലെത്തുന്നത്. 4,41,103 വിദ്യാര്‍ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഇതില്‍ 2,24,564 ആണ്‍കുട്ടികളും 2,16,539 പെണ്‍കുട്ടികളുമാണ് 2,751 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതും. 2,935 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്.പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലായി 9,25,580 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ (1,60,510) മലപ്പുറത്തും കുറവ് (23,313) വയനാട്ടിലുമാണ്. സംസ്ഥാനത്തും പുറത്തുമായി 2,076 പരീക്ഷാ കേന്ദ്രങ്ങളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്കു ക്രമീകരിച്ചിട്ടുള്ളത്.
എസ് എസ് എല്‍ എസി, ഹയര്‍ സെക്കന്‍ഡറി പരിക്ഷകള്‍ ആരംഭിച്ചു.
Advertisement