Home NEWS പായമ്മല്‍ ശ്രീ ശത്രുഘ്നസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 4 വരെ

പായമ്മല്‍ ശ്രീ ശത്രുഘ്നസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 4 വരെ

ഇരിങ്ങാലക്കുട :നാലമ്പല തീര്‍ത്ഥാടനത്താല്‍ പ്രസിദ്ധമായ പായമ്മല്‍ ശ്രീ ശത്രുഘ്നസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 4 വരെ ആഘോഷിക്കുന്നു. ഫെബ്രുവരി 27 ചൊവ്വാഴ്ച്ച രാത്രി 7:30ന് തന്ത്രി സതീശന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തും തുടര്‍ന്ന് ഹരിശങ്കര സ്‌കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍. മാര്‍ച്ച് 2 തിരുവുത്സവദിനത്തില്‍ രാവിലെ 8 മണിക്ക് ശ്രീഭൂതബലിയും ആനകളോട് കൂടിയ കാഴ്ച്ച ശീവേലിയും കലാമണ്ഡലം ശിവദാസന്‍ ആന്‍ഡ് പാര്‍ട്ടിയുടെ മേളവും നടത്തുന്നു.വൈകീട്ട് 4ന് പ്രദീപ് ആറാട്ടുപുഴ അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍ രാത്രി 8 മണിക്ക് വിളക്കിന് എഴുന്നള്ളിപ്പും ദാസന്‍ തൊടൂര്‍ ആന്‍ഡ് പാര്‍ട്ടിയുടെ നാദസ്വരവും ഉണ്ടായിരിക്കും.മാര്‍ച്ച് 3 ശനിയാഴ്ച്ച പള്ളിവേട്ട വൈകീട്ട് നിറമാല ചുറ്റുവിളക്ക്. രാത്രി 8 മണിക്ക് ആനയോടുകൂടിയ പള്ളിവേട്ട എഴുന്നള്ളിപ്പ്. മാര്‍ച്ച് 4 ഞായറാഴ്ച്ച ആറാട്ട് തുടര്‍ന്ന് കൊടിക്കല്‍ പറ, കൊടിയിറക്കം, രാത്രി 8 മണിക്ക് കൊല്ലം ഭാരതമിത്ര അവതരിപ്പിക്കുന്ന ‘ബ്രഹ്മശ്രീ വിശ്വാമിത്രന്‍’ എന്ന ബാല ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ പായമ്മല്‍ ദേവസ്വം ഭരണ സമിതി അംഗം മനോജ് തുമ്പരത്തി, സുനില്‍ കുമാര്‍, പായമ്മല്‍ ക്ഷേത്ര സേവാസമിതി പ്രസിഡന്റ് സുലേഷ് അയോദ്ധ്യ, സെക്രട്ടറി വിനീത് കെ.യു, ഉത്സവാഘോഷ കമ്മിറ്റി കണ്‍വീനര്‍ ധില്ലന്‍ അണ്ടിക്കോട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.

Exit mobile version