Home NEWS ‘മാണിക്യമലർ’ പാട്ടിനും രചയിതാവ് പി.എം.എ.ജബ്ബാറിനും ഐക്യദാർഢ്യവുമായി സാംസ്കാരിക കൂട്ടായ്മ

‘മാണിക്യമലർ’ പാട്ടിനും രചയിതാവ് പി.എം.എ.ജബ്ബാറിനും ഐക്യദാർഢ്യവുമായി സാംസ്കാരിക കൂട്ടായ്മ

കരൂപ്പടന്ന: ഒരു പന്ത്രണ്ടു വരിപ്പാട്ടിനും അതിന്റെ രചയിതാവിനും ഐക്യദാർഢ്യവുമായി ഒരുഗ്രാമത്തിന്റെ പരിച്ഛേദം മുഴുവനും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എഴുത്തുകാർ കലാകാരന്മാർ സാംസ്കാരിക പ്രവർത്തകർ എന്നിവരോടൊപ്പം ഒത്തുചേർന്നപ്പോൾ പാട്ട് ചരിത്രത്തിലെ ഒരപൂർസംഭവമായി അത് മാറി. ‘മാണിക്യ മലർ’ എന്ന പാട്ടിനും രചയിതാവ് പി.എം.എ.ജബ്ബാറിനുമെതിരെ ഉയർന്ന ഭീഷണികൾക്കെതെരെയായിരുന്നു പരിപാടി. കരൂപ്പടന്ന ഗ്രാമീണ വായനശാല ജബ്ബാറിന്റെ ജന്മനാട്ടിലൊരുക്കിയ കൂട്ടയ്മ ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. ഖാദർ പട്ടേപ്പാടം അദ്ധ്യക്ഷത വഹിച്ചു. പി.കെ.ഭരതൻ, മുഹമ്മദ് മുയീനുദ്ദീൻ, ഡോ.കൃഷ്ണകുമാർ, കെ.എസ്.ശ്രുതി, കെ.കെ.സുനില്കുമാർ, രാജൻ നെല്ലായി, ഐ.ബാലഗോപാൽ, യു.കെ.സുരേഷ്കുമാർ, കെ.കെ.ചന്ദ്രശേഖരൻ, മുഹമ്മദ് റഫി, പി.കെ.എം അഷറഫ് എന്നിവർ സംസാരിച്ചു. എ.കെ.മജീദ് സ്വാഗതവും നഫീസത്ത്ബീവി നന്ദിയും പറഞ്ഞു.

40 വർഷമായി ലോകത്തെങ്ങുമുള്ള മലയാളികൾ പാടിനടക്കുന്ന പാട്ടിൽ മതനിന്ദയും നബിനിന്ദയും ആരോപിച്ച് ഹൈദരാബാദിലും മഹാരാഷ്ട്രയിലുമുള്ള ചിലരാണു് ഇപ്പോൾ രംഗത്ത് വന്നിട്ടൂള്ളത്.

Exit mobile version