കൊറ്റനെല്ലൂര്‍: വേളൂക്കര ഗ്രാമപ്പഞ്ചായത്തിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ;ഗ്രാമജാലകത്തിന്റെ പുതിയ ലക്കം ചലച്ചിത്ര സംവിധായകന്‍ പ്രേംലാല്‍ പ്രകാശനം ചെയ്തു.അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.എ.വി.രാജേഷ് ആദ്യപ്രതി ഏറ്റുവാങ്ങി. എഡിറ്റര്‍ തുമ്പൂര്‍ ലോഹിതാക്ഷന്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് കെ.ടി.പീറ്റര്‍ സ്വാഗതവും സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.കെ.വിനയന്‍ നന്ദിയും പറഞ്ഞു.
Advertisement