വിമുക്തി മിഷന്റെ ഭാഗമായി വാച്ചുമരം ആദിവാസി കോളനിയില്‍ ജാഗ്രതാ കാമ്പയിന്‍

438

ഇരിങ്ങാലക്കുട : എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിമുക്തി മിഷന്റെ ഭാഗമായി വാച്ചുമരം ഫോറസ്റ്റ് സ്റ്റേഷന്റെയും വനസംരക്ഷണ സമിതിയുടേയും സഹകരണത്തോടെ വാച്ചുമരം ആദിവാസി കോളനിയില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ജാഗ്രതാ കാമ്പയിന്‍ നടത്തി. നൂറോളം ആദിവാസികള്‍ പങ്കെടുത്തു. ഗൃഹസന്ദര്‍ശനം, ബോധവല്‍ക്കരണ ക്ലാസ്സ്, എന്നിവയും ഉണ്ടായിരുന്നു.ആദിവാസികളോടൊപ്പം ഉദ്യോഗസ്ഥരും ഊരുമൂപ്പനും ഊരിലെ ലഹരിയുയര്‍ത്തുന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ഇരിങ്ങാലക്കുട എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ ഹാറൂണ്‍ റഷീദ്, വിഎ ഉമ്മര്‍, ചാലക്കുടി എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ വിന്‍സെന്റ് , സി.ഇ.ഒ മാരായ എം. ഒ. ബെന്നി, വനിത സി .ഇ. ഒ മാരായ രജിത, ശാലിനി, ഫോറസ്റ്റ് ഓഫീസര്‍മാരായ മോഹന്‍കുമാര്‍, ബിജേഷ് ഭാസ്‌കര്‍, ‘ഊരു മൂപ്പന്‍ രാജന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement