ഇരിങ്ങാലക്കുട: കേരള നിയമസഭ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുകുന്ദപുരം താലൂക്കിലെ വിവിധ മണ്ഡലങ്ങളിലെ മുന്‍ എം.എല്‍.എ. മാരെ ആദരിച്ചു. നിയമസഭ വജ്രജൂബിലി ആഘോഷം തൃശ്ശൂരില്‍ വെച്ചാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചെങ്ങന്നൂര്‍ എം.എല്‍.എ.യുടെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് പരിപാടികള്‍ മാറ്റിവെയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനപ്രകാരമാണ് മുന്‍ എം.എല്‍.എ.മാരെ അവരുടെ വീടുകളില്‍ ചെന്ന് ആദരിച്ചത്. പ്രൊഫ. മീനാക്ഷി തമ്പാന്‍, തോമസ് ഉണ്ണിയാടന്‍ എന്നിവരുടെ വീട്ടിലെത്തി മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍ ഫലകം കൈമാറി. പ്രൊഫ. സാവിത്രി ലക്ഷ്മണന്‍ സ്ഥലത്തുണ്ടായിരുന്നില്ല. പുതുക്കാട് മേഖലയിലെ പോള്‍സണ്‍ മാസ്റ്റര്‍ക്ക് മറ്റൊരുദിവസം ഫലകം കൈമാറുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍.ജയന്തി, വില്ലേജ് ഓഫീസര്‍ ടി.കെ. പ്രമോദ്, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാരായ എം.ആര്‍. മുരളീധരന്‍, വി. അജിത്കുമാര്‍ എന്നിവരും തഹസില്‍ദാര്‍ക്കൊപ്പം ഉണ്ടായിരുന്നു.
മുകുന്ദപുരം താലൂക്കിലെ മുന്‍ എം.എല്‍.എ. മാരെ ആദരിച്ചു.
Advertisement