ഇരിങ്ങാലക്കുട ഗ്യാസ് ഏജന്‍സികളില്‍ പരിശോധന

821

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ ഗ്യാസ് ഏജന്‍സികളില്‍ പരിശോധന നടത്തി. എന്നാല്‍ ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു. പ്രധാനമായും ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇരിങ്ങാലക്കുടയില്‍ ഏജന്‍സികള്‍ക്ക് പുറമെ വീടുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായം തേടി. ഗ്യാസ് സിലിണ്ടറുകള്‍ സമയാസമയങ്ങളില്‍ വിതരണം ചെയ്യുന്നുണ്ടോ, വിതരണത്തിനായി അധികതുക ഈടാക്കുന്നുണ്ടോ എന്നെല്ലാമാണ് അന്വേഷിച്ചതെന്നും അവര്‍ പറഞ്ഞു. ഡി.എസ്.ഒ. മോഹനന്‍ കെ.ടി., ആര്‍.ഐമാരായ റോഷന്‍ പി.ആര്‍., ടി.പി. ജയ, അനൂപ് എന്‍., തങ്കമണി കെ. എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Advertisement