Home NEWS കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണം ഒരു യജ്ഞമായി ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എ കെ...

കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണം ഒരു യജ്ഞമായി ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എ കെ എസ് ടി യു : കെ പി രാജേന്ദ്രന്‍

ഇരിങ്ങാലക്കുട : കേരളത്തിലെ പൊതുവിദ്യഭ്യാസ മേഖലയെ സ്വകാര്യവത്കരണത്തില്‍ നിന്നും കോര്‍പ്പറേറ്റ്‌വല്‍കരണത്തില്‍ നിന്നും സംരക്ഷിച്ച് സാമൂഹ്യപ്രതിബന്ധതയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഓള്‍ കേരള സ്‌കൂള്‍ ടിച്ചേഴ്‌സ് അസോസിയേഷന്‍ എന്ന് കെ പി രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.വിദ്യഭ്യാസ കച്ചവടം ലക്ഷ്യം വച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ പഠിച്ചാല്ലേ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യഭ്യാസം സ്വായക്തമാക്കാനാകു എന്ന മിഥ്യാധാരണ രക്ഷിതാക്കളില്‍ അടിച്ചേല്‍പ്പിക്കാന്‍ ഗൂഢലക്ഷത്തോടെ സംഘടിതമായി ശ്രമങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ സാമൂഹ്യസംരക്ഷണ യജ്ഞം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന എ കെ എസ് ടി യു പോലൂള്ള സംഘടനകള്‍ക്ക് ശക്തിപകരാന്‍ ആധുനിക സമൂഹത്തിന് ബാധ്യതയുണ്ടെന്ന കെ പി രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.ഇരിങ്ങാലക്കുടയില്‍ ഓള്‍ കേരള സ്‌കൂള്‍ ടിച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.സി പി എ മണ്ഡലം സെക്രട്ടറി പി മണി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ടി കെ സുധീഷ്,കെ പി സനീഷ്,ബിജി വിഷ്ണു,എം പി അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Exit mobile version