Home PRESS CONFERENCE വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതിയ്ക്ക് തുടക്കമാകുന്നു

വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതിയ്ക്ക് തുടക്കമാകുന്നു

വെള്ളാങ്കല്ലൂര്‍ : ക്ഷിരോല്പാദത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി ക്ഷീരവകുപ്പിന്റെ മില്‍ക്ക് ഷെഡ് പദ്ധതിയില്‍ ഉള്‍പെടുത്തി 3.33 കോടി മുടക്കി സംസ്ഥാനത്തെ മൂന്ന് പഞ്ചായത്തുകളെ തെരഞ്ഞെടുത്തതില്‍ വെളളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തും ഉള്‍പെട്ടിട്ടുണ്ട്.കുറഞ്ഞത് 5000 ലിറ്റര്‍ പാലുല്പാദന വര്‍ദ്ധനവ് ലക്ഷ്യം വെച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ 200 കര്‍ഷകരെ ഗുണഭോക്താക്കളായി തെരഞ്ഞടുക്കുന്നതാണ്.ഏകദേശം 240 കറവ പശുക്കളെയും 55 കീടാരികളെയും പദ്ധതി മുഖേന സബ്‌സഡിയായി കര്‍ഷകര്‍ക്ക് ലഭിയ്ക്കും.പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 30ന് വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് കമ്മുണിറ്റി ഹാളില്‍ കൊടുങ്ങല്ലൂര്‍ എം എല്‍ എ വി ആര്‍ സുനില്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ വനം-മൃഗസംരക്ഷണം-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു നിര്‍വഹിയ്ക്കും.വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര,പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍,ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്ജ്കുട്ടി ജേക്കബ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Exit mobile version